Flash News

JRC മലപ്പുറം ജില്ലാ 5ാ വാര്‍ഷികം
ജനുവരി 17ന് ശനിയാഴ്ച മലപ്പുറം ടൗണ്‍ ഹാളില്‍ മന്ത്രി മഞ്ഞളാം കുഴി അലി ഉല്‍ഘാടനം ചെയ്യും


Sunday 11 January 2015

JRC മലപ്പുറം ജില്ലാ 5ാ വാര്‍ഷികം  

 

 JRC മലപ്പുറം ജില്ലാ 5ാ വാര്‍ഷികവും അവാര്‍ഡ് ദാനവും
ജനുവരി 17ന് ശനിയാഴ്ച മലപ്പുറം ടൗണ്‍ ഹാളില്‍ ബഹു: മന്ത്രി മഞ്ഞളാം കുഴി അലി ഉല്‍ഘാടനം ചെയ്യും.ബഹു:എം.എല്‍.എ  പി.ഉബൈദുള്ള അധ്യക്ഷം വഹിക്കും.
          പ്രശസ്ത സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ മുഖ്യ അതിഥിയായിരിക്കും.
രാഷ്ട്രീയ സാംസ്കാരികരംഗത്തെ പ്രഗല്‍ഭ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
          രാവിലെ 9മണിക്ക് പതാകാ വന്ദനത്തിനു ശേഷം നടക്കുന്ന 
JRC സ്നേഹസന്ദേശ റാലി ബഹു: ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ മെഹ് റ ഫ്ലാഗ് ഓഫ് ചെയ്യും

വ്യക്തിത്വ വികസന ക്ലാസ് , കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. 

Saturday 20 December 2014







മലപ്പുറം ജില്ലാ കലാമേള സൈറ്റ്

 മലപ്പുറം ജില്ലാ കലാമേളയുടെ സാസ്കാരിക ഘോഷയാത്രയില്‍ JRC കേഡറ്റുകളുടെ പ്രകടനം ശ്രദ്ധേയമായി.(ഫോട്ടോകള്‍)









   
    

വെബ്‌സൈറ്റ് ഉല്‍ഘാടനം  കോട്ടക്കല്‍ ആര്യവൈദ്യശാല യില്‍ നടന്ന ചടങ്ങില്‍  കോട്ടക്കല്‍ നഗരസഭാധ്യക്ഷ ടി.വി. സുലൈഖാബി, കൗണ്‍സിലര്‍ ടി. കബീര്‍ കെ. പത്മനാഭന്‍, സൂരേഷ് ബാബു, പി.എല്‍. ശോഭനകുമാരി, ആര്‍.കെ ബിനു എന്നിവര്‍ പങ്കെടുത്തു.

പ്രോഗ്രാം ഷെഡ്യൂള്‍

















ലോഗോ പ്രകാശനം

2015 ജനുവരി 4 മുതല്‍ 8 വരെ കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്ന മലപ്പുറം റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പുറത്തിറക്കി.

Wednesday 17 December 2014

ST.GEMMAS GHSS MALAPPURAM   (ഫോട്ടോകള്‍)

അനുശോചനം 

സെന്റ് ജെമ്മാസ് ഹയര്‍സെക്കണ്ടറി സ്കൂളിലെ JRC CADET കുമാരി.അക്ഷയയും അമ്മയും വാഹന അപകടത്തില്‍ മരിച്ചു.

JRC സബ് ജില്ലാ കമ്മറ്റിയുടെ ആദരാഞ്ജലികള്‍


Wednesday 10 December 2014

റിപ്പോര്‍ട്ടുകള്‍- യൂനിറ്റ് തലം

MSPHSS MALAPPURAM   (ഫോട്ടോകള്‍)

അനാഥാലയം ഫണ്ട്

  JRC ACTIVITIES  MSPHSS MALAPPURAM

# INAUGURATION OF ORU PIDI

# TRAFFIC AWARENESS,

                      # YOGA CLASSES,

# HANDINGOVER ASUM OF TEN THOUSAND RUPEES TO ANATHALAYAM


 


 



 

Tuesday 9 December 2014

റിപ്പോര്‍ട്ടുകള്‍- യൂനിറ്റ് തലം


GGHSS MALAPPURAM   (ഫോട്ടോകള്‍)

അഭിനന്ദനങ്ങള്‍

ഷട്ടില്‍ ബാഡ് മിന്റന്‍ ദേശീയ മല്‍സരത്തില്‍ പങ്കെടുക്കാന്‍ മലപ്പുറം GGHSS ലെ JRC കേഡറ്റ് ശ്രീതു.എസ് മധ്യപ്രദേശിലേക്ക്...............JRC മലപ്പുറം സബ് ജില്ലാ കമ്മറ്റിയുടെ .അഭിനന്ദനങ്ങള്‍

ശ്രീതു. എസ്-GGHSS MALAPPURAM

ജൂനിയര്‍ റെഡ്ക്രോസ്സ് മലപ്പുറം ഉപജില്ലാ ഏകദിന പഠന ക്യാമ്പ്


ജൂനിയര്‍ റെഡ്ക്രോസ്സ്
മലപ്പുറം ഉപജില്ലാ ഏകദിന പഠന ക്യാമ്പ്

ജൂനിയര്‍ റെഡ്ക്രോസ്സിന്റെ മലപ്പുറം ഉപജില്ലാ ഏകദിന പഠന ക്യാമ്പ് ചെമ്മങ്കടവ് പി.എം.എസ്..എം.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കോഡൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റജുലപെലത്തൊടി ഉല്‍ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡന്റു്ശ്രീ.മുഹമ്മദലി ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ചു.
മലപ്പുറംഉപജില്ലാവിദ്യാഭ്യാസഓഫീസര്‍ശ്രീ.ജയപ്രകാശ് ഉപഹാരങ്ങള്‍വിതരണംചെയ്തു.വാര്‍ഡ്Memberഷീന.കെ,
PTAവൈസ്Presidentരായിന്‍കുട്ടി,
JRCതിരൂര്‍വിദ്യാഭ്യാസജില്ലാസെക്രട്ടറിവിക്രമന്‍വാഴുന്നവര്‍, JRCമലപ്പുറംവിദ്യാഭ്യാസജില്ലാസെക്രട്ടറിജസ്റ്റിന്‍എ.ജെ, കൗണ്‍സിലര്‍മുഹമ്മദ്അന്‍വര്‍,എന്നിവര്‍ ആശംസയര്‍പ്പിച്ചു.സബ്.ജില്ലാസെക്രട്ടറി,കെ.പി.രാജീവന്‍ സ്വാഗതവും പ്രസിഡണ്ട് എം ഹസനുദ്ദീന്‍ നന്ദിയു പറഞ്ഞു.
ക്യാമ്പില്‍ വ്യക്തിത്വവികസന ക്ലാസ്, ലീഡര്‍ ഷിപ്പ് ക്ലാസ്,
മാജിക് ഷോ,ഗാനമേള, വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു.

Monday 1 December 2014

സബ് ജില്ലാ തലം 

 





29 ന് നടത്താന്‍ തീരുമാനിച്ച JRC A,B LEVEL EXAM മാറ്റിവെച്ചു. 
പുതിയ തീയ്യതി *NOV:
 2015 JAN10 ശനിയാഴ്ച

  * ബോധി-14-ജില്ലാ മല്‍സരങ്ങള്‍ MALAPPURAM MSP HSS ല്‍ സമാപിച്ചു.

*JRC MALAPPURAM SUB DIST. 1 DAY CAMP ഡിസം. 6 ന് ചെമ്മങ്കടവ് PMSA MHSS  ല്‍ 
നടത്താന്‍ തീരുമാനിച്ചു. ക്യാമ്പില്‍ കുറഞ്ഞത് 30 കേഡറ്റുകളെ പങ്കെടുപ്പിക്കേണ്ടതാണ്.
*JRC MALAPPURAM SUB DIST. 1 DAY CAMPന്റെ സ്വാഗതസംഘം യോഗം നവം: 28 ന്  ചെമ്മങ്കടവ് PMSA MHSS  ല്‍ നടന്നു.

  JRC ജില്ലാ കമ്മറ്റി അംഗം ശ്രീമതി. വിജയകുമാരി ടീച്ചറുടെ ഗാനം സംസ്ഥാന ശാസ്ത്രോല്‍സവത്തില്‍ പ്രവേശനഗാനമായി.

 

 

 

 

 

 

 

 സ്കൂള്‍ യൂനിറ്റുകളിലൂടെ...........

*CHEMMAN KADAVU PMSAMHSS ല്‍ JRC പുതിയ യൂനിറ്റ് രൂപീകരിച്ചു.(PHOTOS)

 

 

 

 

 

 *ചാപ്പനങ്ങാടി, PMSA VHSS നാലാം വാര്‍ഷികവും ,സ്കാര്‍ഫിംഗ് സെറിമണിയും(PHOTOS)

 

 


Sunday 30 November 2014

JRC ജില്ലാ 5ാ വാര്‍ഷികം

JRC മലപ്പുറം ജില്ലാ 5ാ വാര്‍ഷികം
ജനുവരി 17ന് ശനിയാഴ്ച മലപ്പുറം ടൗണ്‍ ഹാളില്‍ മന്ത്രി മഞ്ഞളാം കുഴി അലി ഉല്‍ഘാടനം ചെയ്യും

ക്യാമ്പ്

ജെ.ആര്‍.സി. മലപ്പുറം ഉപജില്ലാ ഏകദിന ക്യാമ്പ്

(സ്വാഗതസംഘം)

 ജെ.ആര്‍.സി. മലപ്പുറം ഉപജില്ലാ ഏകദിന ക്യാമ്പ് 2014 ഡിസം. 6 ന് ശനിയാഴ്ച ചെമ്മങ്കടവ് PMSA MHSS ല്‍ നടക്കുന്നതാണ്. 

സ്വാഗതസംഘം യോഗം നവം: 29 ന് ചെമ്മങ്കടവ് PMSA MHSS ല്‍ നടന്നു. 
ക്യാമ്പ് വന്‍ വിജയമാക്കാന്‍  സ്വാഗതസംഘം യോഗം തീരുമാനിച്ചു.
സ്വാഗതസംഘം ചെയര്‍മാനായി PTA പ്രസിഡണ്ട് നെ യോഗം തെരഞ്ഞെടുത്തു.
മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.കെ.പി.ജല്‍സീമിയ ഉല്‍ഘാടനം ചെയ്യും. കോഡൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീമതി.റജുല പെലത്തൊടി ,വാര്‍ഡ് മെമ്പര്‍ ഷീന.കെ ,PTA പ്രസിഡണ്ട്,എന്നിവര്‍ പങ്കെടുക്കും.
ക്യാമ്പിന്റെ ഭാഗമായി നവാസ് മാസ്റ്റര്‍ മൂന്നാം കൈ(കോഴിക്കോട്) നയിക്കുന്ന " തിരിച്ചറിവ്" വ്യക്തിത്വ വികസന ക്ലാസ്, JRC പഠനക്ലാസ്, മാജിക് ഷോ,കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ക്യാമ്പ്  രാവിലെ 9.30 മണി മുതല്‍ വൈകു.4 മണി വരെ നടക്കും. രജിസ്റ്റ്ട്രേഷന്‍ രാവിലെ 
9 മണിക്ക് ആരംഭിക്കും.
 സ്വാഗതസംഘം യോഗത്തില്‍ PTA പ്രസിഡണ്ട് ,PTA വൈസ് പ്രസിഡണ്ട് ,മുന്‍ PTA പ്രസിഡണ്ട് ,ഹെഡ് മാസ് റ്റര്‍ PN.സുരേഷ് ബാബു മാസ് റ്റര്‍, JRC വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി-ശ്രീ.ജസ്റ്റിന്‍ ,JRC സബ് ജില്ലാ സെക്രട്ടറി-ശ്രീ.കെ.പി.രാജീവ് ,JRC സബ് ജില്ലാ പ്രസിഡണ്ട്-ശ്രീ.എം.ഹസനുദ്ദീന്‍, കൗണ്‍സിലര്‍-ശ്രീ.മുഹമ്മദ് അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.





Sunday 23 November 2014

കലാമേള-14-15

മലപ്പുറം സബ് ജില്ലാ കലാമേള-14-15  (ഫോട്ടോകള്‍)

(NOV:23 ,24 ,25 ,26)മലപ്പുറം വിദ്യാഭ്യാസ സമുച്ചയം
GBHSS ,GGHSS, GLPS -MALAPPURAM 
ഉല്‍ഘാടന സദസ്സ്
മലപ്പുറം:  മലപ്പുറം സബ് ജില്ലാ കലാമേള മലപ്പുറം വിദ്യാഭ്യാസ സമുച്ചയത്തില്‍ തുടങ്ങി. 27 ത് മലപ്പുറം ഉപജില്ല കലോത്സവത്തിന്റെ ഉദ്ഘാടനം ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി (കേരള വ്യവസായ, .ടി വകുപ്പ് മന്ത്രി ) നിര്‍വഹിച്ചു
 ശ്രീ പി. ഉബൈദുള്ള (എം.എല്‍.) അദ്ധ്യക്ഷത വഹിച്ചു. ശ്രീ. ടി.ടി . കോയാമു (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്) സംസാരിച്ചു. നാല് ദിവസങ്ങളില്‍ നടക്കുന്ന മേളയില്‍ മൂവായിരത്തില്‍ അധികം കുട്ടികളുടെ കലാവിരുന്ന് ഒരുക്കുന്നു. ബുധനാഴ്ച്ച് മൂന്നുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തോടെ ഉപജില്ല കലോത്സവത്തിന് തിരശ്ശീല വീഴും.

 

Saturday 15 November 2014

എല്ലാവരോടും


സ്നേഹപൂര്‍വ്വം.......

 

        അന്തര്‍ ദേശീയ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയില്‍ സേവന സന്നദ്ധത, സ്വഭാവ രൂപവല്‍ക്കരണം,ദയ, സ്നേഹം, ആതരശുശ്രൂഷഎന്നീ ഉത്കൃഷ്ടാദര്‍ശങ്ങള്‍ രൂഡമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ച സംഘടനയാണ് ജുനിയര്‍ റെഡ് ക്രോസ്സ്
        നാളത്തെ വാഗ്ദാനങ്ങള്‍ ഇന്ന് സേവനത്തിന്റെ പാഠങ്ങള്‍ ഗ്രഹിച്ചാല്‍ ലോകത്തെ ദുരിതവിമുക്തമാക്കാന്‍ കഴിയുമെന്ന അനുഭവസമ്പന്നയായ ക്ലാരാബര്‍ട്ടന്‍ എന്ന മഹതി മനസിലാക്കി. കുട്ടികളുടെ ഉല്‍സാഹം പ്രവര്‍ത്തന മണ്ഡലത്തിലേക്ക്തിരിച്ചു വിടാന്‍ വേണ്ടി 1920 ല്‍ അവര്‍ ജുനിയര്‍ റെഡ് ക്രോസ്സിന് രൂപം നല്‍കി.
         ജെ. ആര്‍. സി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കേഡറ്റുകള്‍ അഭിമാനിക്കാവുന്ന തരത്തിലുള്ള നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി വരുന്നു.
         മലപ്പുറം സബ് ജില്ലയിലെ ജെ. ആര്‍. സി പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരൂപം ഉണ്ടാക്കുവാനും യൂനിറ്റ് തലത്തിലും, സബ് ജില്ലാ തലത്തിലും, ജില്ലാ തലത്തിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനുംകൗണ്‍സിലര്‍മാര്‍ക്കും,കേഡറ്റുകള്‍ക്കും മറ്റ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമായേക്കാവുന്ന ലിങ്കുകള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്. ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ......
                                                   സ്നേഹപൂര്‍വ്വം ജെ.ആര്‍.സി. കുടുംബം 
                                                      മലപ്പുറം സബ് ജില്ലാ കമ്മറ്റി.







Monday 3 November 2014

ബോധി-2014

ബോധി-2014

31/10/2014-malappuram:
             ലഹരിവിരുദ്ധ കേമ്പയിന്‍ ഭാഗമായി ബോധി-2014 "പോരാടാം ലഹരിക്കെതിരെ പഠിക്കാം നന്മയുള്ള സംസ്കാരം "എന്ന മുദ്രാവാക്യം ഉയര്‍ത്തി, JRC മലപ്പുറം സബ് ജില്ലാകമ്മറ്റി , സബ് ജില്ലാ തലത്തില്‍ ലഹരി വിരുദ്ധ മല്‍സരങ്ങള്‍ നടത്തി.
            ഒക്ടോ: 31ന് ഉച്ചക്ക് 2 മണിക്ക് മലപ്പുറം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് 
ഹെഡ് മിസ്ട്രസ് ശ്രീമതി.ശശിപ്രഭ മല്‍സര പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു.
            പെന്‍സില്‍ ഡ്രോയിംഗ്, ജലച്ഛായം , ക്വിസ് എന്നീ മല്‍സരങ്ങള്‍ക്ക് വിഷയം ലഹരി വിരുദ്ധം തന്നെയായിരുന്നു. 
             പെന്‍സില്‍ ഡ്രോയിംഗ്, ജലച്ഛായം ,എന്നിവ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലും,
  ക്വിസ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലുമാണ് നടന്നത്.ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ NCC അധ്യാപകന്‍ ശ്രീ.ആബിദ് ക്വിസ് മാസ്റ്റര്‍ ആയിരുന്നു.
             ക്വിസ് മല്‍സരത്തില്‍ GVHSS പുല്ലാനൂര്‍ ഒന്നാം സ്ഥാനം നേടി.MSP HSS MALAPPURAM ,MMET HSS MALAPPURAM എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
       ബോയ്സ് ഹയര്‍ സെക്കണ്ടറി ഹെഡ് മിസ്ട്രസ് ശ്രീമതി. കെ .ലീല സമ്മാന ദാനം നടത്തി. JRC മലപ്പുറം സബ് ജില്ലാ പ്രസിഡണ്ട് ശ്രീ.എം.ഹസനുദ്ധീന്‍ അധ്യക്ഷം വഹിച്ചു.
GRHSS കൗണ്‍സിലര്‍  ശ്രീ.മുസ്തഫ, ശ്രീ.ആബിദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
JRC മലപ്പുറം സബ് ജില്ലാ സെക്രട്ടറി ശ്രീ.കെ.പി.രാജീവ് സ്വാഗതവും, ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കൗണ്‍സിലര്‍ ശ്രീമതി.ജുവൈരിയ നന്ദിയും പറഞ്ഞു.